Recent Posts

ചെര്‍പ്പുളശ്ശേരിയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം; അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികള്‍

ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ജംക്ഷനില്‍ പുതിയ ബസ് സ്റ്റാന്റിനുള്ള ആര്‍ടിഒയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെര്‍പ്പുളശ്ശേരി പട്ടണത്തിലും ബസ് സ്റ്റാന്‍ിലും ഗതാഗത പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. നഗരസഭാധ്യക്ഷന്‍ പി.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും പട്ടാമ്പി, നെല്ലായ വഴി ഷൊര്‍ണൂര്‍, കൊപ്പം, മാവുണ്ടീരിക്കടവ്, മപ്പാട്ടുകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. ഈ …

Read More »

എറണാകുളം-ബംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം – കൈഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഓണ്‍ലൈനായിട്ടാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഈ റൂട്ടിലുള്ള വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 8.50ന് എറണാകുളം …

Read More »

2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

പാലക്കാട്: 2020-2025 ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ മാധവിക്കുട്ടി എം.എസ് ഐഎഎസ് വിശിഷ്ടാതിഥിയായി. കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി അംഗങ്ങളുടെ സേവനങ്ങളെ യോഗത്തില്‍ അനുസ്മരിച്ചു. ഭരണസമിതി അംഗങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരമായ മൊമെന്റോ നല്‍കി ആദരിച്ചു. വികസനകാര്യ സ്റ്റാന്റിങ് …

Read More »