Recent Posts

57 -മത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി

പാലക്കാട്: 57ാമത് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് മന്ത്രി മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് സാധനങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന …

Read More »

യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ഓപ്പറേഷന്‍ രക്ഷിത’യുമായി റെയില്‍വേ: പരിശോധന ശക്തമാക്കി

പാലക്കാട്: ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ചേര്‍ന്ന് ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റെയില്‍വേ എസ്.പി.യുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി …

Read More »

കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് അടച്ചിടും

പാലക്കാട്: മുതലമട -കൊല്ലംകോട് സ്റ്റേഷനുകള്‍ക്കിടയിലുള്ള കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് (എല്‍. സി നം. 27) അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 9 രാവിലെ 7 മുതല്‍ നവംബര്‍ 12 ന് രാത്രി 7 വരെ അടച്ചിടും.കാമ്പ്രത്തുചള്ള വണ്ടിത്താവളം പോയി കടന്നു പോകേണ്ട വാഹനങ്ങള്‍ ലെവല്‍ക്രോസ് 29 ലൂടെ കുറ്റിപ്പാടത്ത് നിന്ന് മലയംപള്ളം വഴി വണ്ടിത്താവളത്തേക്കും പറക്കുളമ്പ് ല്‍ നിന്നും മാമ്പള്ളം വഴി നെല്ലിയാമ്പതിയിലേക്കും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.  

Read More »