Recent Posts

കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് അടച്ചിടും

പാലക്കാട്: മുതലമട -കൊല്ലംകോട് സ്റ്റേഷനുകള്‍ക്കിടയിലുള്ള കുറ്റിപ്പാടം റെയില്‍വേ ഗേറ്റ് (എല്‍. സി നം. 27) അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 9 രാവിലെ 7 മുതല്‍ നവംബര്‍ 12 ന് രാത്രി 7 വരെ അടച്ചിടും.കാമ്പ്രത്തുചള്ള വണ്ടിത്താവളം പോയി കടന്നു പോകേണ്ട വാഹനങ്ങള്‍ ലെവല്‍ക്രോസ് 29 ലൂടെ കുറ്റിപ്പാടത്ത് നിന്ന് മലയംപള്ളം വഴി വണ്ടിത്താവളത്തേക്കും പറക്കുളമ്പ് ല്‍ നിന്നും മാമ്പള്ളം വഴി നെല്ലിയാമ്പതിയിലേക്കും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.  

Read More »

മഴ വീണ്ടും വരുന്നു; നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Read More »

പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായകളെ ഉടനെ നീക്കണം: ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. പൊതുവിടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഉടനടി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കോടതിതന്നെ സ്വമേധയാ ഫയലില്‍ സ്വീകരിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, …

Read More »