Recent Posts

എസ്‌ഐആറിനെ കുറിച്ച് വിശദീകരിച്ചും സംശയങ്ങള്‍ അകറ്റിയും ജില്ലാഭരണകൂടത്തിന്റെ നൈറ്റ് ഡ്രൈവ്

പാലക്കാട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ (എസ് ഐ ആര്‍) ഭാഗമായി മരുതറോഡ് വില്ലേജില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ ബി.എല്‍.ഒ മാര്‍ക്ക് നൈറ്റ് ഡ്രൈവ് സംഘടിപ്പിച്ചു. നൈറ്റ് ഡ്രൈവിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. മരുത റോഡ് ഒരുമ ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ ബി.എല്‍.ഒ മാര്‍ വിതരണം ചെയ്യുകയും എസ്‌ഐആറിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. …

Read More »

പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; കബളിപ്പിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അധ്യാപകരും വരെ

തിരുവനന്തപുരം: പിഎസ്‌സിയിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കിയായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അധ്യാപകരും വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ സംഘം തട്ടിയെടുത്തിട്ടുണ്ട്. വിശ്വാസത്തിനായി പിഎസ് സി ഓഫീസിന്റെ പുറത്ത് വച്ചും പണം കൈമാറ്റം ചെയ്‌തെന്നാണ് പറ്റിക്കപ്പെട്ടവരുടെ മൊഴികള്‍. സെപ്തംബര്‍ 12ന് ശ്രീചിത്രയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പ് ആദ്യം …

Read More »

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍തിരുവാഭരണ കമ്മീഷ്ണര്‍ കെ.എസ് ബൈജു അറസ്റ്റില്‍. തിരുവനന്തപുരം പങ്ങപ്പാറയിലെ ഫ്‌ലാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കവര്‍ച്ച ചെയ്ത കേസില്‍ നാലാം പ്രതിയാണ്. കേസിലെ നാലാമത്തെ അറസ്റ്റാണ് ഇത്. ശ്രീകോവിലിലെ കട്ടിളപ്പടിയുടെ മഹസര്‍ തയ്യാറാക്കിയത് കെ.എസ് ബൈജുവാണ്. ചെമ്പില്‍ പൊതിഞ്ഞ കട്ടിളപ്പടി എന്നാണ് മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്.

Read More »