Recent Posts

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു 

കോട്ടയം:  മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്. ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് …

Read More »

എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മിയും; പോക്കാന്‍തോടില്‍ തീപാറും പോരാട്ടം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എലപ്പുള്ളിയില്‍ അങ്കത്തിനിറങ്ങി ആം ആദ്മി പാര്‍ട്ടിയും. പഞ്ചായത്തിലെ 10ാം വാര്‍ഡായ പോക്കാന്‍തോട് വാര്‍ഡില്‍ പാര്‍ട്ടിയുടെ ജല്ല നേതാവ് കെ.ദിവാകരനാണ് മത്സരിക്കുന്നത്. ചൂല്‍ അടയാളത്തിലാണ് കെ. ദിവാകരന്‍ മത്സരിക്കുന്നത്. ഇതോടെ വാര്‍ഡില്‍ മത്സരം കടുക്കുകയാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. രമേശും എല്‍ഡിഎഫിനായി സിപിഎം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി പി.സി.ബിജുവും മത്സരരംഗത്തുണ്ട്. ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വിനീഷാണ് എന്‍ഡിഎക്കായി ഇവിടെ മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും …

Read More »

ജസ്റ്റിസ് സൂര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും ഭരണഘടന ബെഞ്ച് തീരുമാനമെടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി കൂടുതല്‍ ഭരണഘടന ബെഞ്ചുകള്‍ …

Read More »