Recent Posts

പക്ഷിപ്പനി: ആലപ്പുഴയിലും പത്തനംതിട്ടയിലും ചിക്കനും മുട്ടയും വില്പനയ്ക്ക് നിരോധനം, ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി. ജില്ല കലക്ടർമാരാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന് പിന്നാലെ ഹോട്ടലുകൾ അടച്ചിടാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കലക്ടറുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് …

Read More »

SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം

പുതുശ്ശേരി: SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹ സംഗമം നടത്തി. 1996-97 കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭാഗമായി നിന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്. നാടൻ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ പ്രണവം ശശി സംഗമം ഉദ്ഘാടനം ചെയ്തു. വി ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ അനുമോദിച്ചു.  അധ്യാപകരായ സരോജിനി ശ്രീകുമാർ, അരവിന്ദൻ ശ്രീകുമാർ, ഗീത പ്രദീപ്, പൂർവ്വ വിദ്യാർത്ഥികളായ ലത ശിവദാസൻ, പി. രതിദേവി, പുഷ്പകതൻ, എൻ.രതീഷ് എന്നിവർ …

Read More »

6 പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

പാലക്കാട്: സംസ്ഥാനത്തെ 6 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്വാറം തികയാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാറ്റി വച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിലെ നെടുമുടി, വീയപുരം പഞ്ചായത്തുകളിലും കാസര്‍ഗോഡ് പുല്ലൂര്‍-പെരിയ, എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More »