Recent Posts

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …

Read More »

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …

Read More »

‘അരിക്കൊമ്പനെ അന്ന് മാറ്റിയിരുന്നില്ലെങ്കില്‍ ഇന്ന് അവന് ജീവനുണ്ടാകില്ല’; ഡോ. അരുണ്‍ സക്കറിയ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരികൊമ്പന്‍. കൊമ്പുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പന്‍! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. 2023ലാണ് അരികൊമ്പനെ കേരളത്തില്‍ നിന്ന് പിടികൂടി വനമേഖലയില്‍ തുറന്നുവിട്ടത്. ഇന്നും അരികൊമ്പന്‍ എന്ന ആനയെ മലയാളികള്‍ മറന്നിട്ടില്ല. അരികൊമ്പനെ മാറ്റുന്ന ഓപ്പറേഷനില്‍ മുഖ്യ …

Read More »