Recent Posts

സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: സ്പാ ജീവനക്കാരിയുടെ മാല മോഷ്ടിച്ചെന്നും ഇത്‌ ഭാര്യയെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സിപിഒയുടെ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷൻ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. എസ്‌ഐ ഉൾപ്പെട്ട സംഘം പൊലീസുകാരനിൽനിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം റോയൽ വെൽനസ് സ്പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ. സെപ്തംബർ എട്ടിന് വൈകിട്ട് 5.30നാണ്‌ പൊലീസുകാരൻ …

Read More »

സീറ്റ് നൽകിയില്ല; നെന്മാറയിൽ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം ‘സ്വതന്ത്രൻ’

നെന്മാറ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നെന്മാറയിൽ സിപിഎം ബ്രാഞ്ച് അംഗം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് നെല്ലിപ്പാടത്ത് ഡി. സുന്ദരനാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും നിർദേശിച്ചിട്ടും സ്ഥാനാർഥിത്വം ലഭിച്ചില്ലെന്നാാണ് ആരോപണം. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ് സുന്ദരൻ. കർഷകത്തൊഴിലാളി യൂണിയൻ വല്ലങ്ങി വില്ലേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും നെല്ലിപ്പാടം …

Read More »

സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട് വിറ്റ ടിക്കറ്റിന്

പാലക്കാട് : സമ്മർ ബമ്പറിനു പിന്നാലെ പൂജ ബംമ്പറും പാലക്കാട്  കിംങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽക്കൂടി വിറ്റ ടിക്കറ്റിന്. പൂജ ബംബർ ഒന്നാം സമ്മാനമായ 12 കോടി കിംങ് സ്റ്റാറിന്റെ ചില്ലറ വിൽപ്പന കേന്ദ്രത്തിലൂടെ വിറ്റ ടിക്കറ്റിനാണ്. മൂന്നാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റതെന്നു പ്രദേശവാസികളായിരിക്കാം ടിക്കറ്റെടുത്തതെന്നും ഏജൻസി ഉടമ പറയുന്നു. JD 545542 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ …

Read More »