Recent Posts

സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി ആശ്ചര്യ

പാലക്കാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ നടത്തുന്ന സിഎ പരീക്ഷയില്‍ ഉന്നതവിജയം നേടി നെടുമ്പള്ളം സ്വദേശി ആശ്ചര്യ. പാലക്കാട് രാമചന്ദ്രന്‍ ആന്റ് രാമചന്ദ്രന്‍ അസോസിയേറ്റിസില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് പുതിയ നേട്ടം. നെടുമ്പ്രള്ളം സ്വദേശികളായ ജയപ്രകാശ്- ഭാഗ്യവതി (മുന്‍ വാര്‍ഡ് മെമ്പര്‍, നെടുമ്പള്ളം) ദമ്പതികളുടെ മകളാണ്.

Read More »

9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: നീതി തേടി കുടുംബം; പോലീസില്‍ പരാതി നല്‍കി

പാലക്കാട്: പല്ലശ്ശനയില്‍ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നീതി തേടി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും …

Read More »

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലയില്‍ നിന്നുള്ള ആദ്യ അപേക്ഷ ഗായിക നഞ്ചിയമ്മയുടേത്

പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുടെ വീട്ടിലെത്തി ഫോം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ അപേക്ഷ ബി.എല്‍. ഒയ്ക്ക് കൈമാറി. അപേക്ഷയുടെ പകര്‍പ്പ് നഞ്ചിയമ്മയ്ക്ക് കൈമാറി. ഇതോടെ ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള ആദ്യ പങ്കാളിയായി നഞ്ചിയമ്മ. …

Read More »