Recent Posts

ആസ്മയുടെ മരുന്നിലും വ്യാജന്‍; സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ആസ്മ രോഗികള്‍ ജീവശ്വാസമായി ഉപയോഗിക്കുന്ന ഇന്‍ഹെയ്‌ലറില്‍ ഉപയോഗിക്കുന്ന മരുന്നിന്റെ വ്യാജന്‍ വില്‍പ്പന സംസ്ഥാനത്ത് തകൃതിയായി നടക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ബുധനാഴ്ച മൂന്ന് ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 2 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു. ഇവ അനധികൃതമായി സ്റ്റോക്ക് ചെയ്തിരുന്ന 2 സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടത്തിയത്. സിപ്ല ലിമിറ്റഡിന്റെ ‘സെറോഫ്‌ളോ റോട്ടോക്യാപ്‌സ് 250 ഇന്‍ഹെയ്‌ലറിന്റെ’ വ്യാജ മരുന്നുകളാണ് …

Read More »

സെലബ്രിറ്റികളൊന്നും പത്രം വായിക്കാറില്ലേ?; വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളി; മത്സരിക്കാനാകില്ല

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം വിനുവിന് മത്സരിക്കാനാകില്ല. കോഴിക്കോട് കോര്‍പറേഷനിലെ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം വിനുവിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെയാണ് മത്സരരംഗത്ത് നിന്ന് പിന്മറേണ്ടി വരുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വിനു കോടതിയെ സമീപിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് നോക്കാതെയാണോ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് രൂക്ഷമായ ഭാഷയില്‍ ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഭരണകക്ഷിയില്‍ പെട്ടവര്‍ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് …

Read More »