Recent Posts

പാലക്കാട് കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: അണിക്കോടു നിന്ന് ഇന്നലെ കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലക്ഷ്മണന്‍, രാമന്‍ എന്നിവരാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും ഇരുവരും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് കുട്ടികളുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നടക്കുന്നതിനിടെ …

Read More »

കൊച്ചിയില്‍ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ഒക്ടോബറില്‍ മരണപ്പെട്ടത് 12 പേര്‍

പാലക്കാട്: കൊച്ചിയില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്തൊട്ടാകെ മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും …

Read More »

ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ഹാള്‍ ഉദ്ഘാടനം നവംബര്‍ മൂന്നിന്

പാലക്കാട്: ഷൊർണൂർ നഗരസഭ ടൗൺ ഹാൾ നവംബര്‍ മൂന്നിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്നു ടൗണ്‍ഹാള്‍. നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്ന പി പി കൃഷ്ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേരിലാണ് ടൗൺ ഹാൾ കെട്ടിടം. നവംബര്‍ 3 ന് വൈകിട്ട് 7 മണിക്ക് സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. പി മമ്മിക്കുട്ടി …

Read More »