Recent Posts

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ. കേരള പിറവി ദിനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളം പുതുയുഗ പിറവിയിലാണെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത്. അതേസമയം പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. കേരളം അതീവ ദാരിദ്ര്യരില്ലാത്ത സംസ്ഥാനമാാണെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. …

Read More »

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിൻ്റെ വില 4 രൂപ കുറച്ചു. 19 കിലോ സിലിണ്ടറിന് 1599 രൂപയാണ് വില. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Read More »

ബിരിയാണിക്ക് 978, സലാഡിന് 748, റൊട്ടിക്ക് 118; ക്രിക്കറ്റ് താരം കോലിയുടെ റെസ്‌റ്റോറന്റ് വേറെ ലെവല്‍

വിരാട് കോലി ക്രിക്കറ്റ് ലോകത്തിനപ്പുറം ആരാധകരുള്ള താരമാണ്. ക്രിക്കറ്റിനു പുറമേ അറിയപ്പെടുന്ന ബിസിനസ്സ് മാന്‍ കൂടിയാണ് കോലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് കോലിയും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റുകളും. വണ്‍8 കമ്മ്യൂണ്‍ എന്ന കോലിയുടെ റസ്‌റ്റോറന്റിലെ മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജുഹു ഔട്ട്‌ലെറ്റിലെ മെനു പ്രകാരം ചോറിന് 318 രൂപയാണ് വില. ലഖ്‌നൗവി ദം ലാംബ് ബിരിയാണിയുടെ വില 978 രൂപ. സൂപ്പര്‍ ഫുഡ് സലാഡിന് 748, …

Read More »