Recent Posts

ദേശീയ ഖൊഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമായ അശ്വികയ്ക്ക് നാടിൻ്റെ ആദരം

പാലക്കാട്: ദേശീയ സി ബി എസ് ഇ സ്കൂൾ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ എലപ്പുള്ളിയുടെ ഭാവിതാരം അശ്വികയ്ക്ക് നാടിൻ്റെ അനുമോദനം. കൊടുമ്പ് മിഥുനപള്ളം സ്വദേശിനിയായ അശ്വിക അടങ്ങുന്ന എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ ടീമാണ് 19 ൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർ.  ഉത്തർപ്രദേശിലെ അയോധ്യയിലെ അവധ് ഇൻ്റർനാഷണൽ സ്കൂളിൽ വച്ചായിരുന്നു മത്സരം.

Read More »

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ. കേരള പിറവി ദിനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളം പുതുയുഗ പിറവിയിലാണെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത്. അതേസമയം പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. കേരളം അതീവ ദാരിദ്ര്യരില്ലാത്ത സംസ്ഥാനമാാണെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. …

Read More »

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിൻ്റെ വില 4 രൂപ കുറച്ചു. 19 കിലോ സിലിണ്ടറിന് 1599 രൂപയാണ് വില. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Read More »