Recent Posts

‘അര്‍ഹതയുണ്ടായിട്ടും വീട് ലഭിച്ചില്ല’; പഞ്ചായത്തിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

പാലക്കാട്: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചില്ലെന്ന പരാതിയുമായി യുവതിയും കുടുംബവും. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ 7ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മേനാത്ത് വീട്ടില്‍ പ്രബിതയും ഭര്‍ത്താവ് വിജയനുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ഭവനമൊരുക്കാന്‍ പഞ്ചായത്ത് സഹായിച്ചില്ലെങ്കില്‍ രണ്ട് മക്കളേയും ചേര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നും കുടുംബം പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് പ്രബിതയും രണ്ടുമക്കളും താമസിക്കുന്നത്. 2018ല്‍ വീടിന് അപേക്ഷ നല്‍കുകയും ഏറ്റവും മുന്‍ഗണനയുള്ള കുടുംബം എന്ന നിലയില്‍ …

Read More »

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

പാലക്കാട്: ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഗവ അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 8075088170  

Read More »

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കത്തികൊണ്ട് വയറില്‍ കുത്തുകയും രക്ഷപ്പെടാനായി പുറത്തേക്കോടിയ വിജയകുമാരിയെ പിന്തുടര്‍ന്ന് …

Read More »