Recent Posts

ജമ്മു കശ്മീരിൽ ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 9 മരണം

ശ്രീനഗര്‍: ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 9 മരണം. ജമ്മു കശ്മീരിലെ നൗഗാം പോലീസ്  സ്റ്റേഷനിലാണ് വൻ സ്ഫോടനം നടന്നത്. 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് …

Read More »

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ അതീവ ജാഗ്രത

കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത. 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് മുതല്‍ (നവംബര്‍ 14) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 21 വരെ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 …

Read More »