Recent Posts

SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം

പുതുശ്ശേരി: SVSM UP സ്കൂൾ പുതുശ്ശേരിയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹ സംഗമം നടത്തി. 1996-97 കാലഘട്ടത്തിൽ സ്കൂളിൻ്റെ ഭാഗമായി നിന്നവരാണ് പരിപാടിയിൽ പങ്കെടുത്തത്. നാടൻ പാട്ട് കലാകാരനും സിനിമ പിന്നണി ഗായകനുമായ പ്രണവം ശശി സംഗമം ഉദ്ഘാടനം ചെയ്തു. വി ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരെ അനുമോദിച്ചു.  അധ്യാപകരായ സരോജിനി ശ്രീകുമാർ, അരവിന്ദൻ ശ്രീകുമാർ, ഗീത പ്രദീപ്, പൂർവ്വ വിദ്യാർത്ഥികളായ ലത ശിവദാസൻ, പി. രതിദേവി, പുഷ്പകതൻ, എൻ.രതീഷ് എന്നിവർ …

Read More »

6 പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

പാലക്കാട്: സംസ്ഥാനത്തെ 6 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്വാറം തികയാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാറ്റി വച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിലെ നെടുമുടി, വീയപുരം പഞ്ചായത്തുകളിലും കാസര്‍ഗോഡ് പുല്ലൂര്‍-പെരിയ, എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More »

ടാറ്റാ നഗര്‍-എറണാകുളം ട്രെയിനില്‍ തീപിടുത്തം; ഒരു മരണമെന്ന് റിപ്പോര്‍ട്ട്

വിശാഖപട്ടണം: എറണാകുളം-ടാറ്റാ നഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍: 18189) തീപിടുത്തം. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുലര്‍ച്ചെയാണ് സംഭവം. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപമാണ്് തീപിടിത്തമുണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍. …

Read More »