Recent Posts

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; പി എസ് സി അഭിമുഖം 19 ന്

പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാലക്കാട് ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (കാറ്റഗറി നമ്പര്‍ 075/2024) തസ്തികയുടെ അഭിമുഖം നവംബര്‍ 19 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍/ എസ് എം എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും, ഇന്റര്‍വ്യൂ …

Read More »

ജനകീയ പ്രശ്‌നങ്ങളിലെ സ്ഥിര സാന്നിധ്യം; കന്നിയങ്കത്തിനിറങ്ങി നവനീത കൃഷ്ണന്‍; 23ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് സുപരിചിതമായ പേരാണ് നവനീത കൃഷ്ണന്‍ എം.കെയെന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യുവനേതാവ്. 23ാം വാര്‍ഡില്‍ ഇത്തവണ ആരു മത്സരിക്കുമെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് മുന്‍പില്‍ അധികം ആലോചിക്കേണ്ടി വന്നില്ല. വാര്‍ഡിലെ സ്വീകാര്യനായ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിര സാന്നിധ്യവുമായ നവനീത കൃഷ്ണനെ തന്നെ പാര്‍ട്ടി ആ ഉത്തരവാദിത്തം ഏല്‍പിച്ചു. ബാലസംഘം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരു നേതാവിനെ …

Read More »

ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം

കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് …

Read More »