Recent Posts

പണം തിരികെ നല്‍കിയില്ല; പാലക്കാട് വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: പണം തിരികെ നല്‍കാത്തതിന് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുതല കൊടുമുണ്ടയിലാണ് സംഭവം. മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. എറണാകുളും പറവൂര്‍ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വണ്ടികള്‍ക്ക് തീയിട്ട ശേഷം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംദാസിന് ഇബ്രാഹിം ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇബ്രാഹിമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍, ഒരു …

Read More »

ലുലുമാളില്‍ ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലുലുമാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ശരിവച്ച് ഹൈക്കോടതി. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദത്തെ കോടതി തള്ളുകയും ഫീസ് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിവേചനാധികാരമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം …

Read More »

അഴിമതി ആരോപണം: എലപ്പുള്ളി പഞ്ചായത്ത് ഉപരോധിച്ചു

പാലക്കാട്: അഴിമതി ആരോപിച്ച് എലപ്പുള്ളി പഞ്ചായത്ത് സിപിഐഎം ഉപരോധിച്ചു. ലൈഫ് മിഷനിലൂടെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കണം, കുടുംബശ്രീക്ക് ഗ്രാന്‍ഡ് അനുവദിക്കണം, തൊഴിലുറപ്പു പദ്ധതിയില്‍ നൂറുദിനം തൊഴില്‍ അനുവദിക്കുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എലപ്പുള്ളി ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കുന്നതിന്റെ മുന്‍പേയായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബോര്‍ഡ് …

Read More »