Recent Posts

സംസ്ഥാന സ്കൂൾ കായിക മേളയിൽ റെക്കോർഡിട്ട രണ്ട് വിദ്യാർത്ഥികളെ സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് ജേതാക്കളായ രണ്ട് വിദ്യാർത്ഥികളെ ഏറ്റെടുത്ത് സഞ്ജു സാംസൺ ഫൗണ്ടേഷൻ. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക. സംസ്ഥാന സ്കൂൾ കായികമേള 25ൻ്റെ തിരുവനന്തപുരം ബ്രാൻഡ് …

Read More »

കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്

കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ …

Read More »

ചീരണി ജനകീയാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: ചീരണി ജനകീയാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നാടിന് സമര്‍പ്പിച്ചു. കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് 2022 നവംബറിലാണ് ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ലക്ഷ്യം പൊതുജനാരോഗ്യ സേവനവും രോഗപ്രതിരോധവും രോഗ നിയന്ത്രണവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ ആരോഗ്യ മന്ത്രി പറഞ്ഞു. പരിപാടിയില്‍ കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയും കെ ബാബു എം.എല്‍.എ അധ്യക്ഷതയും വഹിച്ചു. 1144 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ടുനിലകളിലായി ക്ലിനിക്ക് സി യു …

Read More »