Recent Posts

സ്വര്‍ണവില താഴേക്ക് തന്നെ; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നത് അബദ്ധമാകുമോ?

പാലക്കാട്: തുടര്‍ച്ചയായ കുതിപ്പുകള്‍ക്ക് പിന്നാലെ സ്വര്‍ണവില താഴോട്ട് തന്നെ. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 6080 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുതിച്ചുയര്‍ന്നിരുന്നത്. ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണവില കുറഞ്ഞ് 4019 ഡോളറിലേക്ക് താഴ്ന്നു. യു.എസ് – ചൈന …

Read More »

പാലക്കാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കി; പൊതുദര്‍ശനത്തിനിടെ മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീഴ്ച തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പൊതുദര്‍ശനത്തിനിടെ മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത അസാധാരണ സംഭവമാണ് അരങ്ങേറിയത്. മുണ്ടൂര്‍ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലടക്കം പ്രശ്‌നം നേരിടുമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്. ഞായറാഴ്ച വീട്ടില്‍ പൊതുദര്‍ശനം …

Read More »

കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്രമുക്ത പഞ്ചായത്തായി നാളെ പ്രഖ്യാപിക്കും

പാലക്കാട്: കുലുക്കല്ലൂര്‍ പഞ്ചായത്തിനെ അതിദാരിദ്ര മുക്ത പഞ്ചായത്തായത്തായി നാളെ പ്രഖ്യാപിക്കും. 28ന് രാവിലെ 9.30 ന് മുളയങ്കാവ് എസ്.എം റീജന്‍സിയില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആണ് പ്രഖ്യാപനം നടത്തുക. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും നാളെ നടക്കും. ചടങ്ങില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ …

Read More »