Recent Posts

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ‘മോന്‍ ന്ത’ ചുഴലിക്കാറ്റ് നാളെ കരതൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജീല്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 28വരെയും കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ 29 വരെയും മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ …

Read More »

പാലക്കാട് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയില്‍ സുഗുണേശ്വരന്‍ ഒഴുക്കില്‍പ്പെട്ടത്. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

Read More »

സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് …

Read More »