Recent Posts

അംബേദ്കര്‍ ഗ്രാമം പദ്ധതി: പാറക്കളം നഗര്‍ നിര്‍മ്മാണോത്ഘാടനം മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ പാറക്കളം നഗര്‍ അംബേദ്കര്‍ ഗ്രാമം 2022-23 പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഓരോ കുടുംബത്തിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ 8.50 കോടി രൂപ പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാറക്കളം ജി.എം.എല്‍. …

Read More »

ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതകുറുശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂച്ചിക്കൂട്ടത്തില്‍ 69 കാരനായ നാരായണനാണ് മരിച്ചത്. മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മരണകാരണം വ്യക്തമല്ല.  

Read More »

അടിമാലിയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശത്ത് മണ്ണിടിച്ചില്‍; പ്രദേശവാസിക്ക് ദാരുണാന്ത്യം

അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത കൂമ്പന്‍പാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. വീട് തകര്‍ന്ന് സിമന്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട ദമ്പതിമാരില്‍ ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. ദേശീയപാതയ്ക്കായി മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. സന്ധ്യയുടെ …

Read More »