Recent Posts

എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പാലക്കാട്: എലപ്പുള്ളിയില്‍ കിണറ്റില്‍ ചാടിയ വയോധികയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. പോക്കാന്‍തോട് സ്വദേശിയായ രാജമ്മ (82) ശനിയാഴ്ച രാവിലെ 10 മണിയോടടുത്താണ് കിണറ്റില്‍ ചാടിയത്. 35 അടിയോം താഴ്ചയുള്ള കിണറ്റിലേക്കാണ് രാജമ്മ ചാടിയത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവുണ്ട്. ഉടന്‍തന്നെ നാട്ടുകാരായ സുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കു പറ്റിയ രാജമ്മയെ പാലക്കാട് …

Read More »

പേപ്പര്‍ബാഗ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കുളക്കാട് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം. പേപ്പര്‍ബാഗ്, ഫയല്‍, എന്‍വെലപ്പ് എന്നിവയുടെ നിര്‍മ്മാണത്തിലാണ് സൗജന്യ പരിശീലനം നല്‍കുന്നു. 12 ദിവസത്തെ പരിശീലനമാണ്. നവംബര്‍ 10-ന് ക്ലാസുകള്‍ ആരംഭിക്കും. 18 വയസ്സ് മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 0466 2285554, 9447148554 എന്നീ ബന്ധപ്പെടണം.  

Read More »

വനിതാ ശാക്തീകരണം ലക്ഷ്യം; കൊടുവായൂര്‍ പഞ്ചായത്തില്‍ ജിംനേഷ്യം ആരംഭിച്ചു

കൊടുവായൂര്‍: വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കൊടുവായൂര്‍ ഗ്രാമ പഞ്ചായത്ത് മുന്നോട്ട് വച്ച വനിതകള്‍ക്കായുള്ള ജിംനേഷ്യം യാഥാര്‍ത്ഥ്യമായി. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വ്വഹിച്ചു. കൊടുവായൂര്‍ ചന്തപ്പെട്ടക്ക് സമീപമുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രേമ സുകുമാരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചിട്ടുള്ളത്. …

Read More »