Recent Posts

നിയമസഭ തിരഞ്ഞെടുപ്പില്‍ 50% സീറ്റ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും; സുപ്രധാന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്‌

പാലക്കാട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി.ഡിയുടെ പ്രഖ്യാപനം. ഫെബ്രുവരി ആദ്യഘട്ടത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം കെപിസിസി നേതൃയോഗം ചേരുമെന്നും അതിനു പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാനുമാണ് പാര്‍ട്ടിയില്‍ ആലോചന. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക …

Read More »

അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ 6 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപാളയത്ത് നിന്ന് ഇന്നലെ കാണാതായ 6 വയസ്സുകാരന്‍ സുഹാനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്പാട്ടുപാളയം എരുമന്‍കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പദികളുടെ ഇളയ മകനാണ് സുഹാന്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് …

Read More »

പുതുശ്ശേരിയില്‍ കുടിവെള്ളം മുടങ്ങും

പുതുശ്ശേരി: പുതുശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും. പിഡബ്ല്യുഎസ്എസ് മലമ്പുഴ സെക്ഷനു കീഴില്‍ പുതുശ്ശേരിയിലെ ജലശുദ്ധീകരണ ശാലകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

Read More »