Recent Posts

നാളികേര കര്‍ഷകരുടെ വികസനം ലക്ഷ്യം; കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

പാലക്കാട്: നാളികേര കൃഷിയുടെ ഉല്‍പ്പാദനവും വികസനവും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വല്ലപ്പുഴ കെ. എസ്. എം. കണ്‍വെന്‍ഷന്‍ സെന്ററില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്ണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും …

Read More »

ഫിഫ അനുമതി ലഭിച്ചില്ല;മെസ്സിയും സംഘവും ഈ വര്‍ഷം കേരളത്തിലേക്കില്ല

പാലക്കാട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി മെസിപ്പട നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു. മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹ മാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. നവംബര്‍ 17ന് അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ (അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍) ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരം നടക്കുന്ന കൊച്ചി …

Read More »

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഇന്ന്. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി എ പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വികസന രേഖ പ്രകാശനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് മുഖ്യാതിഥി ആകും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി …

Read More »