Recent Posts

ആഫ്രിക്കന്‍ പന്നിപ്പനി: ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു; അതിര്‍ത്തികളില്‍ പരിശോധന

പാലക്കാട്: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗവ്യാപനം തടയാനായി കരുതല്‍ നടപടികളുമായി ജില്ലാ ഭരണകൂടം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നി കടത്ത് തടയാന്‍ ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനധികൃത കടത്തുകള്‍ നടക്കാന്‍ സാധ്യതയുള്ള ബൈറൂട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്. ജില്ലയിലെ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ഫോറസ്റ്റ്, എക്‌സൈസ് …

Read More »

ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ദാനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു; ശ്രദ്ധേയമായി ജനപങ്കാളിത്തം

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും കുടുംബ സംഗമത്തിന്റേയും ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പട്ടികയിലുള്ള 1047 പേരില്‍ 220 പേര്‍ക്ക് ഭവന നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി 9.10 കോടി രൂപയാണ് ചിലവഴിച്ചത്. ബാക്കിവരുന്ന എഗ്രിമെന്റ് വെച്ച മുഴുവന്‍ ആളുകള്‍ക്കും ആദ്യഘഡു നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് …

Read More »

കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: കണ്ണമ്പ്ര, പന്തലാംപാടത്ത് പുതുതായി തുടങ്ങിയ കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറന്റ് ‘കഫേ കുടുംബശ്രീ’ റസ്റ്റോറന്റ് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ മുഖമുദ്ര വിശ്വാസ്യതയാണെന്ന് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. ജില്ലയുടെ മുഖച്ഛായ മാറ്റുന്ന കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ വരവ് പ്രദേശത്തിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി വഴി പതിനായിരം കോടി രൂപയുടെ നിക്ഷേപവും അത്രത്തോളം തൊഴിലവസരങ്ങളും പ്രദേശത്ത് …

Read More »