Recent Posts

കുടുംബശ്രീയുടെ ‘അഗ്രി കിയോസ്’ കൊല്ലങ്കോട് പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെയും കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ‘അഗ്രി കിയോസ്‌കി’ന്റെ പ്രവര്‍ത്തനോദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വഹിച്ചു. കൊല്ലങ്കോട് ബ്ലോക്കിലെ കുടുംബശ്രീയുടെ ആദ്യത്തെ അഗ്രി കിയോസ്‌കാണ് ഇത്. കിയോസ്‌ക് വഴി കുടുംബശ്രീ ഉത്പന്നങ്ങളും കാര്‍ഷികോത്പന്നങ്ങളും മിതമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. നെന്മേനിയില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ശിവന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ കെ. സുലോചന, സ്റ്റാന്റിംഗ് കമ്മിറ്റി …

Read More »

ജില്ലാ പഞ്ചായത്തില്‍ ജോലി ഒഴിവ്; അഭിമുഖം 28ന്

പാലക്കാട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പി.എസ്.സി പരിശീലനം നല്‍കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് രാവിലെ 10.30ന് യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം.  

Read More »

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ …

Read More »