Recent Posts

അച്ചടക്കത്തിനും വിദ്യാര്‍ത്ഥികളെ തിരുത്താനും ‘ചൂരലെടുക്കാം’: ഹൈക്കോടതി

കൊച്ചി: കുട്ടികളെ തിരുത്താനും സ്‌കൂളിലെ പൊതു അച്ചടക്കം കാത്തുസൂക്ഷിക്കാനും അധ്യാപകര്‍ ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ കുട്ടിയുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപകനെതിരായി നല്‍കിയ കേസ് റദ്ദാക്കിയുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റേതാണ് നിരീക്ഷണം. കുട്ടികളെ തിരുത്താന്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന ധാരണ അംഗീകരിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്. ഇത്തരം കേസുകളില്‍ അധ്യാപകരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്നും …

Read More »

ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി; ഇനി എച്ചും റോഡ് ടെസ്റ്റും മാത്രം പോര

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി. എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. കാല്‍നട യാത്രക്കാരെ പരിഗണിച്ച് അതീവ ശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്കും റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നവര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിംങ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലൈസന്‍സ് ടെസ്റ്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും …

Read More »

സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റുമെട്രിക് ഹോസ്റ്റലിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റ്യൂവാര്‍ഡ് (യോഗ്യത: പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റെസ്റ്റേറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്‌സും തത്തുല്യവും), കുക്ക് (പത്താംക്ലാസ് വിജയവും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സും തത്തുല്യവുമാണ് യോഗ്യത), മെസ്സ് ഗേള്‍(ഏഴാം ക്ലാസ് യോഗ്യത), റസിഡന്റ് …

Read More »