Recent Posts

ഒക്ടോബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍; 812 കോടി അനുവദിച്ചു

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. …

Read More »

കേരളത്തില്‍ മഴ കനക്കും, മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ …

Read More »

പുലിയെ പേടിച്ച് അടച്ചിട്ട മുള്ളി ട്രൈബല്‍ സ്‌കൂള്‍ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂള്‍ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂള്‍ പരിസരത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് അരികില്‍ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. പുലിയെ പിടികൂടാനുള്ള കൂടും, സ്‌കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സബ് …

Read More »