Recent Posts

പുതുശ്ശേരി പഞ്ചായത്തിലെ ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതുശ്ശേരി പഞ്ചായത്തിലെ വീടുകളുടെ താക്കോല്‍ ദാനവും കുടുംബ സംഗമവും ഇന്ന് നടക്കും. വൈകീട്ട് 4 മണിക്ക് ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. മലമ്പുഴ എംഎല്‍എ ചടങ്ങില്‍ എ.പ്രഭാകരന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി 10 മണിയോടെയാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായാണ് വിവരം. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി …

Read More »

റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ 28 വരെ നീട്ടി

പാലക്കാട്: മുന്‍ഗണന(പി.എച്ച്.എച്ച്-പിങ്ക്) കാര്‍ഡിന് അര്‍ഹതയുള്ള റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള തിയ്യതി നീട്ടി. ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചു മണി വരെ അക്ഷയ കേന്ദ്രം വഴിയോ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പിങ്ക് വിഭാഗത്തില്‍ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍, സര്‍ക്കാര്‍ …

Read More »