Recent Posts

മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന

കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനെന്ന അത്ഭുത നേട്ടം കൈവരിച്ചിരിക്കയാണ് മാഗ്‌ലേവ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. ഏകദേശം 1000 കിലോഗ്രാം (ഒരു ടണ്‍) ഭാരമുള്ള ട്രെയിനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മീറ്റര്‍ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. 700 …

Read More »

അമ്പാട്ടുപാളയത്ത് നിന്നും 7 വയസ്സുകാരനെ കാണാതായി

ചിറ്റൂർ: അമ്പാട്ടുപാളയം എരുമക്കോട് നിന്നും 7 വയസ്സുകാരനെ കാണാതായി. മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ മകൻ സുഹാൻ (7) നെയാണ് കാണാതായത്. ചിറ്റൂർ റോയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. കാണാതാവുമ്പോൾ വെള്ള ടീഷർട്ടും കറുത്ത ട്രൗസറുമായിരുന്നു വേഷം. കുട്ടിയെ വീട്ടിൽ നിന്നും അജ്ഞാതർ എടുത്തു കൊണ്ടു പോയെന്നാണ് സംശയം. കണ്ടുകിട്ടുന്നവർ ചിറ്റൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക +91 91887 22338

Read More »

അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജി (38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി 7 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു. ഡിസംബര്‍ 17ന് ഉച്ചയോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ …

Read More »