Recent Posts

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌ ; പവന് 2480 രൂപ കുറഞ്ഞു

പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …

Read More »

കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് …

Read More »

മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്:  ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.

Read More »