Recent Posts

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജില്ലയിലെ 4 ഡാമുകള്‍ തുറന്നു

പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഞായറാഴ്ച രാത്രി മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റിമീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. …

Read More »

നിളയോരപാത ഒരുങ്ങുന്നു — ഭാരതപ്പുഴയുടെ കാഴ്ചകൾ ഇനി നടന്ന് ആസ്വദിക്കാം

പാലക്കാട് :പുഴയോര റോഡിൻ്റെ ഭാഗമായി ഇരിപ്പിടങ്ങളും തെരുവുവിളക്കുകളും ഭാരതപ്പുഴയിലേക്ക് ഇറങ്ങാനുള്ള റാംപുകളും ബോട്ട് സര്‍വീസ് പോയിൻ്റുകളും ഒരുക്കും. നിളയുടെ അതിമനോഹര കാഴ്ചകള്‍ കണ്ടു നടക്കാന്‍ കര്‍മ റോഡ് മാതൃകയില്‍ കുറ്റിപ്പുറത്ത് നിളയോരപാത ഒരുങ്ങുന്നു. ഇരിപ്പിടങ്ങളും തെരുവുവിളക്കുകളും ഭാരതപ്പുഴയിലേക്ക് ഇറങ്ങാനുള്ള റാംപുകളും ബോട്ട് സര്‍വീസ് പോയിൻ്റുകളും അടക്കമാണ് നിളയോരപാത വിഭാവനം ചെയ്യുന്നത്.

Read More »

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കും; 200 രൂപയുടെ വര്‍ദ്ധനവിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 200 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 200 രൂപ കൂട്ടി 1800 രൂപയാക്കുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി ഉയര്‍ത്തുക എന്നത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തുക വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പെന്‍ഷന്‍ …

Read More »