Recent Posts

പേരാമ്പ്ര സംഘര്‍ഷം: ആരോപണവിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാറിനേയും വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനേയുമാണ് സ്ഥലംമാറ്റിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പിമാരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഇരുവര്‍ക്കും ട്രാന്‍സ്ഫര്‍. പേരാമ്പ്ര ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പിയെ കോഴിക്കോട് മെഡിക്കല്‍ കോളഡ് എസിപിയുമായാണ് സ്ഥലംമാറ്റിയത്. സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരേയും രണ്ട് പ്രമോഷന്‍ ഡിവൈഎസ്പിമാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എംപി രാജേഷിനെ പേരാമ്പ്ര ഡിവൈഎസ്പിയായും …

Read More »

വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

കോയമ്പത്തൂര്‍: സുലൂരിലെ വ്യോമസേന താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. പാലക്കാട് യാക്കര കടുത്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ്.സാനു (47) ആണ് മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് കയറിയ ഉടനെ തലയിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു. വ്യോമസേന ക്യാമ്പസിലെ 13ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു സംഭവം. ജോലിയില്‍ കയറിയ ഉടനെ എകെ 103 റൈഫിള്‍ ഉപയോഗിച്ചാണ് …

Read More »

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇരട്ട ന്യൂനമര്‍ദ്ദ ഭീഷണി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച എറണാകുളം ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍, കേരള-കര്‍ണാടക തീരത്തിന് സമീപത്തായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറും. തെക്ക് കിഴക്കന്‍ …

Read More »