Recent Posts

‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’; നോ കിങ്‌സ് പ്രൊട്ടസ്റ്റില്‍ ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ‘ജനാധിപത്യം രാജവാഴ്ചയല്ല’, ‘ട്രംപ് രാജാവല്ല’, ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പങ്കെടുത്തത്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ചലിസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെയാണ് …

Read More »

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്; മുഴുവന്‍ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തുന്നു

ഇടുക്കി: മഴ കടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 139.30 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലേക്ക് എത്തുന്നതൊഴിവാക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സ്പില്‍വെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 9120 ഘനയടിയാണ്. അപകടമേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് …

Read More »

നാളെ വിവാഹിതരാകുന്ന കാവ്യയ്ക്കും രജീഷിനും ആശംസകളുമായി ബന്ധുക്കളും കുന്നുകാട് കൂട്ടായ്മയും

കുന്നുകാട് എലപ്പുള്ളി സ്വദേശികളായ വി.രാമുവിന്റേയും ആര്‍ സുമതിയുടേയും മകള്‍ കാവ്യയും രജീഷും നാളെ വിവാഹിതരാകും. ഇരുവര്‍ക്കും ബന്ധുക്കളുടേയും കുന്നുകാട് നിവാസികളുടേയും വിവാഹ മംഗളാശംസകള്‍ . ഞായറാഴ്ച രാവിലെ 10.30നും 11.30 ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീ വിശ്വേശ്വര ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്. മേനോന്‍പാറ, കഞ്ചിക്കോട് സ്വദേശികളായ ചന്ദ്രന്റേയും ഓമനയുടേയും മകനാണ് രജീഷ്.    

Read More »