Recent Posts

വി.കെ മിനിമോള്‍ കൊച്ചി മേയര്‍; പിന്തുണച്ചത്  48 അംഗങ്ങള്‍ 

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി.കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ മേയറാകുന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കലക്ടര്‍ ജി.പ്രിയങ്കയുടെ മുമ്പാകെ വി.കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. പാലാരിവട്ടം ഡിവിഷനെയാണ് മിനിമോള്‍ പ്രതിനിധാനം ചെയ്യുന്നത്. സൗമിനി ജയിനു ശേഷം നഗരസഭ മേയര്‍ പദവിയിലെത്തുന്ന വനിതാ നേതാവാണ് മിനിമോള്‍. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ബാസ്റ്റിന്‍ …

Read More »

ആറാം ദിനവും സ്വര്‍ണവില മുന്നോട്ട് തന്നെ; വെള്ളി വിലയും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ ആറാം ദിവസവും കുതിച്ചു മുന്നേറുന്നു. ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയിലെത്തി. സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം വെള്ളി വിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് …

Read More »

കാട്ടാനക്കലിയില്‍ ഒരു ജീവന്‍കൂടെ പൊലിഞ്ഞു; വയനാട്ടില്‍ വയോധികയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനക്കലിയില്‍ ഒരു ജീവന്‍കൂടെ പൊലിഞ്ഞു. തിരുനെല്ലി അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. അപ്പപാറ ചെറുമാത്തൂര്‍ ഉന്നതിയിലെ മകള്‍ പ്രിയയുടെ വീട്ടിലാണ് …

Read More »