Recent Posts

കനത്ത മഴ; ഇടുക്കിയില്‍ പലയിടത്തും വെള്ളം കയറി; മുല്ലപ്പെരിയാര്‍ ഡാം തുറന്നു

വണ്ടിപ്പെരിയാര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വണ്ടിപ്പെരിയാറിലെ പല വീടുകളിലും വെള്ളം കയറി. വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും ഒലിച്ചു പോയി. പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ …

Read More »

അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്|അട്ടപ്പാടി ഉള്‍വനത്തില്‍ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മ (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വള്ളിയമ്മയെ കാണാതായത്. വള്ളിയമ്മയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് വള്ളിയമ്മയുടെ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂര്‍ പോലീസ് പിടികൂടിയിരുന്നു. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. വള്ളിയമ്മയെ കൊന്ന് ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി പഴനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് …

Read More »

നേതൃപദവിയിൽ നിന്ന് തഴഞ്ഞു; KPCC വിശ്വാസ സംരക്ഷണ യാത്രയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല

കെപിസിസി നേതൃപദവിയിൽ നിന്നു തഴഞ്ഞതിൽ ചാണ്ടി ഉമ്മൻ എംഎൽഎ കടുത്ത അതൃപ്തിയിൽ. കെപിസിസി പരിപാടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചു. അടൂർ പ്രകാശ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ആയിരുന്നു ചാണ്ടി പങ്കെടുക്കേണ്ടിയിരുന്നത്. ഇന്ന് രാവിലെ ആയിരുന്നു പരിപാടി. കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയിലാണ് ചാണ്ടി ഉമ്മൻ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് …

Read More »