Recent Posts

മയക്കുമരുന്ന് കടത്ത്; യുവതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ചിറ്റൂര്‍: നിരോധിത മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ യുവതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലപ്പുഴ തുമ്പോളി സ്വദേശിനി അതുല്യ റോബിന്‍ (24) ആണ് കരുതല്‍ തടങ്കലിലായത്. പാലക്കാട് ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത മയക്കുമരുന്നായ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാണ് അതുല്യ എന്നാണ് പോലീസ് പറയുന്നത്. ജൂലൈയില്‍ കൊഴിഞ്ഞാമ്പാറ സ്റ്റേഷന്‍ പരിധിയില്‍ വച്ച് മയക്കു മരുന്ന് കടത്തുന്നതിനിടെ പിടിയിലായിരുന്നു.

Read More »

ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യയ്ക്ക് 35000 രൂപ പിഴയിട്ട് കോടതി

ചെന്നൈ: വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഹൈക്കോടതി. കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി ലഭിച്ചത്. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. സിവില്‍ കോടതി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. ഇതിനെതിരെ എയര്‍ ഇന്ത്യ മദ്രാസ് ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുകയും കോടതി നഷ്ടപരിഹാരത്തുക 35000 ആയി കുറക്കുകയും ചെയ്തു. …

Read More »

കനത്ത മഴ; ഇടുക്കിയില്‍ പലയിടത്തും വെള്ളം കയറി; മുല്ലപ്പെരിയാര്‍ ഡാം തുറന്നു

വണ്ടിപ്പെരിയാര്‍: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ വണ്ടിപ്പെരിയാറിലെ പല വീടുകളിലും വെള്ളം കയറി. വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും ഒലിച്ചു പോയി. പലയിടത്തും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ …

Read More »