Recent Posts

വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …

Read More »

ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി; കേരളത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ നേടിയ ആദ്യതാരം

ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്‌സില്‍ വഴങ്ങിയത്. 1971ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 7 വര്‍ഷത്തോളം ദേശീയ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ ടൈഗര്‍ …

Read More »

ഷൊർണൂർ ക്വാറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ …

Read More »