Recent Posts

പാലക്കാട് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം: നേരിയതോതില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തി; പ്രദേശത്ത് ജാഗ്രത നിര്‍ദേശം

പാലക്കാട്: കുത്തനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞുള്ള അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അപകടസ്ഥലത്തിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുത്തനൂര്‍ തോലന്നൂര്‍ പൂളക്കപ്പറമ്പില്‍ പാടത്തേക്കാണ് ലോറി മറിഞ്ഞത്. എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊല്‍വിന്‍ എന്ന രാസവസ്തുവാണുള്ളത്. അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ മാറ്റാനുള്ള ശ്രമത്തിനിടയില്‍ ടാങ്കറില്‍ നേരിയതോതില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ടാങ്കര്‍ നീക്കാനുള്ള നടപടികള്‍ അഗ്‌നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.  

Read More »

അഞ്ചര വയസ്സുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

പാലക്കാട്: അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതരിയെ ശാരീരികമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അദിതിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഇയാളുടെ രണ്ടാം ഭാര്യ ദേവിക അന്തര്‍ജനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട്‌ലക്ഷം രൂപ പിഴയും ഒടുക്കണം. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി …

Read More »

വ്യാജവാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖരന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി.യ്ക്ക് എതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തെന്നാണ് ആരോപണം റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍റ്റിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് …

Read More »