Recent Posts

താമരശ്ശേരിയിലെ ഒന്‍പതുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം കാരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് കുട്ടിയുടെ അച്ഛന്‍ സനൂപ് കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്നായിരുന്നു …

Read More »

14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പല്ലന്‍ചാത്തന്നൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. പ്രധാന അധ്യാപിക ലിസി, അധ്യാപകയായ ആശ എന്നിവരെ അന്വേഷണവിധേയമായി സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ജുന്റെ മരണത്തില്‍ അധ്യാപികയായ ആശയ്ക്ക് പങ്കുണ്ടെന്നും അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. മരണത്തില്‍ അധ്യാപികയ്‌ക്കെതിരെ …

Read More »

സ്വര്‍ണവില മുകളിലോട്ട് തന്നെ; പവന് 94920

പാലക്കാട്: പിടിതരാതെ സ്വര്‍ണവില മുന്നോട്ട് തന്നെ. ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില 94,920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,865 രൂപ നല്‍കണം. ബുധനാഴ്ച രണ്ട് തവണയാണ് വിലകൂടിയത്. ബുധനാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് …

Read More »