Recent Posts

ശക്തമായി വരവറിയിച്ച് തുലാവര്‍ഷം; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്: തുലാവര്‍ഷം തുടക്കത്തില്‍ തന്നെ അതിശക്തമായതോടെ കേരളത്തില്‍ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായും പിന്മാറിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അറബിക്കടലിലെ ചക്രവാതച്ചുഴി വൈകാതെ ന്യൂനമര്‍ദ്ദമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് …

Read More »

റിനില്‍ കണ്ണാടിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

പാലക്കാട്: കണ്ണാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ റിനില്‍ കണ്ണാടിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സേവന രംഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. അമേരിക്കയിലെ ഡേ സ്പ്രിംഗ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് അവാര്‍ഡ് നല്‍കിയത്. തമിഴ് നാട്ടിലെ മധുരയില്‍ വെച്ച് നടന്ന ചടങ്ങില്‍ സര്‍വകലാശാല അധികൃതര്‍ അവാര്‍ഡ് സമ്മാനിച്ചു.

Read More »

ശാസ്ത്രമേളയില്‍ തിളങ്ങി മുഹമ്മദ് അസീല്‍

പാലക്കാട്: കുഞ്ഞു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ് ശാസ്ത്ര മേളകളും പ്രവൃത്തി മേളകളുമെല്ലാം. മുതിര്‍ന്നവരെപ്പോലും ഞെട്ടിച്ചു കൊണ്ടുള്ള കുട്ടികളുടെ പ്രകടനങ്ങള്‍ ഇത്തരം മേളകളുടെ ആകര്‍ഷണവുമാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹമ്മദ് അസീല്‍, എസ്. എന്ന കൊച്ചു മിടുക്കന്‍ കാഴ്ച വച്ചത്. തല്‍സമയ പ്രവൃര്‍ത്തി പരിചയ മേളയിലെ മത്സരാര്‍ത്ഥിയായിരുന്നു മുഹമ്മദ് അസീല്‍. ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് മനോഹരമായ ഡോര്‍ നിര്‍മ്മിച്ചാണ് അസീല്‍ കയ്യടി …

Read More »