Recent Posts

അമീബിക് മസ്തിഷ്‌ക മരണം; കാരണങ്ങള്‍ തേടി വിദഗ്ദ സംഘം കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായി അമീബിക് മസ്തിഷ്‌ക ജ്വരവും തുടര്‍ന്നുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഠനം നടത്താനൊരുങ്ങി വിദഗ്ദ സംഘം. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദരും ചേര്‍ന്നുള്ള സംഘമാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്. കോഴിക്കോടിലെ പ്രദേശങ്ങളാണ് ആദ്യഘട്ടത്തില്‍ സംഘം സന്ദര്‍ശിക്കുന്നത്. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സംഘം പഠനം നടത്തും. 2024ല്‍ തുടങ്ങിയ പഠനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പഠനവും നടത്തുന്നത്. കേരളത്തിലേയും …

Read More »

മൊബൈല്‍ ഫോണ്‍ പുറത്തേക്കുവീണാല്‍ അപായച്ചങ്ങല വലിക്കരുത്; കാത്തിരിക്കുന്നത് തടവും പിഴയും

ഓടുന്ന ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്). ഇത്തരം കേസുകള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. അനാവശ്യമായി ഇത്തരത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 1000 രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ പുറത്ത് വീഴുകയാണെങ്കില്‍ വീണസ്ഥലം കൃത്യമായി നോട്ട് …

Read More »

കുടുംബവഴക്ക്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവിാണ് ഭാര്യ ഇന്ദിരയെ (60) കൊല്ലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് കരുതുന്നത്. വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വഴക്കിനിടെ കൊടുവാള്‍ ഉപയോഗിച്ച് വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. തുടര്‍ന്ന് വാസു തന്നെയാണ് നാട്ടുകാരെ കൊലപാതക വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Read More »