Recent Posts

ഔദ്യോഗിക പരിപാടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധം: പിന്നാലെ എംഎല്‍എയുടെ റോഡ് ഷോ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഔദ്യോഗിക പരിപാടിക്കിടെ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. യുഡിഎഫ് ഭരിക്കുന്ന പിരായിരി പഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഴിക്കുന്നം റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ രാഹുലിന് സംരക്ഷണമൊരുക്കി. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടാമത്തെ പൊതു പരിപാടിയാണ് ഇത്. എംഎല്‍എ എന്ന നിലയില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലെ …

Read More »

പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: കല്ലടിക്കോട് മൂന്നേക്കറില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, മരുതുംകാട് സ്വദേശിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ വഴിയില്‍ രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് നാടന്‍തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More »

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരന്‍; ശിക്ഷാ വിധി വ്യാഴാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചേക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. …

Read More »