Recent Posts

സംസ്ഥാനത്ത് എയര്‍ഹോണ്‍ പരിശോധന ഇന്നുമുതല്‍; കണ്ടെത്തുന്നവ നശിപ്പിക്കാന്‍ നിര്‍ദേശം

പാലക്കാട്: വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധകള്‍ തുടങ്ങി. തിങ്കളാഴ്ച മുതല്‍ ഈ മാസം 19 വരെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പങ്കെടുത്ത പരിപാടി നടക്കുന്ന സ്ഥലത്തിനടുത്ത് വച്ച് ഹോണടിച്ചും അമിതവേഗത്തിലും വന്ന ബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നടപടികളുമായി വകുപ്പ് …

Read More »

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗബാധ മൂലം നാലു കുട്ടികള്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജില്‍ മൂന്നുപേരും ചികിത്സയിലുണ്ട്. പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് …

Read More »

വാല്‍പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും 3 വയസ്സുകാരിയും കൊല്ലപ്പെട്ടു

പറമ്പിക്കുളം: വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയും മുത്തശ്ശിയും കൊല്ലപ്പെട്ടു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഹേമശ്രീ (3), അസല (52) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന വീടിന് അകത്തു കയറുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടുന്നതിനിടെ ഇരുവരേയും കാട്ടാന ആക്രമിക്കുകയും നിലത്തു വീണ ഇരുവരേയും ചവിട്ടുകയും ചെയ്തു. കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് അസല ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരിച്ചു. …

Read More »