Recent Posts

നാളെ വിവാഹിതരാകുന്ന അനുവിനും ശ്രീഷ്മയ്ക്കും ആശംസകള്‍

നാളെ (29.10.2025, ബുധനാഴ്ച) വിവാഹിതരാകുന്ന പുതുശ്ശേരി കുണ്ടുകാട് വീട്ടില്‍ മണി-ശെല്‍വകുമാരി ദമ്പതികളുടെ മകന്‍ അനുവിനും ചേലക്കര വടക്കേപ്പുര വീട്ടില്‍ സുബ്രഹ്‌മണ്യന്‍- സിന്ധു ദമ്പതികളുടെ മകള്‍ ശ്രീഷ്മയ്ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ബുധന്‍ പകല്‍ 8നും 9നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകും. വൈകുന്നേരം 4.30 മുതല്‍ പുതുശ്ശേരി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ വച്ച് (ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍) വിരുന്നു സല്‍ക്കാരം നടക്കും.

Read More »

പണം തിരികെ നല്‍കിയില്ല; പാലക്കാട് വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: പണം തിരികെ നല്‍കാത്തതിന് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുതല കൊടുമുണ്ടയിലാണ് സംഭവം. മച്ചിങ്ങതൊടി കിഴക്കേത്തില്‍ ഇബ്രാഹിം എന്ന ബാവയുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. എറണാകുളും പറവൂര്‍ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വണ്ടികള്‍ക്ക് തീയിട്ട ശേഷം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംദാസിന് ഇബ്രാഹിം ഒരു ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് വിവരം. ഇബ്രാഹിമിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍, ഒരു …

Read More »

ലുലുമാളില്‍ ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: ലുലുമാളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് ശരിവച്ച് ഹൈക്കോടതി. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദത്തെ കോടതി തള്ളുകയും ഫീസ് ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കെട്ടിട ഉടമയ്ക്ക് വിവേചനാധികാരമുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ലൈസന്‍സ് പ്രകാരം …

Read More »