Recent Posts

പാലക്കാട് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം; നില അതീവ ഗുരുതരം

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഒക്ടോബര്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നാലെ കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയായിരുന്നു. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയില്‍ അമീബിക് …

Read More »

കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ മധ്യവയസ്‌ക മരിച്ചു; മരുന്ന് മാറി നല്‍കിയെന്ന പരാതിയുമായി കുടുംബം

തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടര്‍ന്ന് മധ്യവയസ്‌ക മരിച്ചതായി പരാതി. നെയ്യാറ്റിന്‍കര ആലുംമൂട് സ്വദേശി കുമാരി (56) ആണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയില്‍ ഹൃദയാഘാതമുണ്ടായെന്നും മരണം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു. വ്യാഴ്ചയാണ് കുമാരിയെ വൃക്കയിലെ കല്ല് നീക്കം …

Read More »

‘മകനെയും മകളെയും ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും’: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്തയിൽ പ്രതികരിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി നല്ലതുപോലെ ഒന്നു ചോദ്യം ചെയ്താൽ മണിമണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. അത് നല്ലപോലെ അറിയാവുന്നത് കൊണ്ടാണ് രണ്ട് പേരെയും വിട്ടുകൊടുക്കാത്തതെന്നും അത് നടപ്പിലാകണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും …

Read More »