Recent Posts

ശബരിമലയിലെ സ്വര്‍ണ മോഷണം: ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പ്രതികള്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം 10 പേരാണ് പ്രതിപ്പട്ടികയില്‍. വാതില്‍പ്പടിയിലെ സ്വര്‍ണം പതിപ്പിച്ച പാളികളും ദ്വാരപാലക ശില്‍പത്തിലെ പാളികളും ഇളക്കിയെടുത്ത് കൊണ്ടുപോയി എന്നതാണ് കേസ്. 2019ല്‍ സ്വര്‍ണം മോഷ്ടിച്ചതിനാണ് ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാമത്തേത് ജൂലായിലും. രണ്ടു കേസുകളിലും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ …

Read More »

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം: ഉത്തരവിറക്കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്

കിഴക്കഞ്ചേരി: ജനവാസ മേഖലകളിലിറങ്ങുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കി കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉത്തരവിറക്കി. മനുഷ്യരും വന്യജീവി സംഘര്‍ഷങ്ങളും കുറക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന് 892 പരാതികളാണ് ലഭിച്ചത്. കാട്ടാന ശല്യവും കാട്ടു പന്നികളുടെ ഉപദ്രവവും ചൂണ്ടിക്കാട്ടിയുള്ള രാതികളായിരുന്നു ഏറെയും. ഇതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടി. തോക്ക് ലൈസന്‍സുള്ള 15 പേര്‍ക്കാണ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ലഭിച്ചിട്ടും …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

പാലക്കാട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ രോഗബാധമൂലം ഈ മാസം മാത്രം 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Read More »