Recent Posts

സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് …

Read More »

കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുകള്‍; മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനം

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ എന്നീ സിഡിഎസ്സുകള്‍ക്ക് കീഴില്‍ മൂന്നു ക്ലസ്റ്ററുകളാണ് ആരംഭിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. എല്ലാ വര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ …

Read More »

മലമ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മലമ്പുഴ: മലമ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446064175  

Read More »