Recent Posts

കഫ് സിറപ്പ് ദുരന്തം: 2 കുട്ടികള്‍ കൂടി മരിച്ചു; ഫാര്‍മ ഉടമ അറസ്റ്റില്‍

ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന 5 കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതേസമയം ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടികള്‍ മരിച്ചതിന് …

Read More »

കല്‍പാത്തി രഥോത്സവം: സുരക്ഷാ പരിശോധന തുടങ്ങി; വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും

കല്‍പാത്തി: രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജനങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പോലീസ്, നഗരസഭ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അഗ്രഹാരങ്ങളില്‍ പരിശോധന നടത്തി. രഥപ്രയാണം സുഗമമാക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളില്‍ വഴിയോര കച്ചവടം നിയന്ത്രിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്റ്റൗ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കും. പ്രദേശവാസികളുടെ കൂടെ അപേക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നത്. …

Read More »

ഒറ്റപ്പാലത്ത് ആഭരണ നിര്‍മ്മാണ ശാലയിലെ കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ഹൂഗ്ലി നിജാംപൂര്‍ സ്വദേശി എസ്.കെ ജിയാവുളിനെ അന്വേഷണ സംഘം ബംഗാളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നിന് കടമ്പൂര്‍ ആര്‍.ജെ ജുവല്‍സില്‍ ആഭരണ നിര്‍മ്മാണത്തിന് എത്തിച്ച സ്വര്‍ണവും വെള്ളിയും തങ്കവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഉരുപ്പടികളുടെ ഒരുഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 5 പവന്‍ സ്വര്‍ണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പരാതി. …

Read More »